മലപ്പുറത്ത് കൊട്ടിക്കലാശം ഇന്ന്

malappuram by election

മലപ്പുറത്തെ പരസ്യപ്രചാരണങ്ങള്‍ ഇന്നവസാനിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശം വേണ്ടെന്ന് ജില്ലാകലക് ടര്‍. കൂട്ടിയും കിഴിച്ചും മുന്നണികള്‍. മലപ്പുറം നഗരം കേന്ദ്രീകരിച്ചുള്ള കലാശകൊട്ടാണ് നടത്താത്തത്.   സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റോഡ്  ഷോകളോടെയാകും പ്രമുഖ പാർട്ടികളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷക്കായി 3300 പൊലീസുകാരെ വിന്യസിച്ചു. നാല് കമ്പനി കേന്ദ്രസേനയും മലപ്പുറത്ത് എത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY