കോൺഗ്രസിൽനിന്ന് ആരും ഒരു പാർട്ടിയിലേക്കും പോകില്ല : ചെന്നിത്തല

chennithala

കോൺഗ്രസിൽനിന്ന് ആരും ഒരു പാർട്ടിയിലേക്കും പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശി തരൂർ അടക്കമുള്ള കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

ബിജെപിയിലേക്ക് ആളെ ചേർത്തുന്ന റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പരിപാടിയാണ് ഇപ്പോൾ സിപിഎം നടത്തുന്നതെന്ന് ചെന്നിത്തല മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ നയം പറഞ്ഞ് നടക്കുന്ന സിപിഎം കോൺഗ്രസിനെ ഇത്തരത്തിൽ തകർത്ത് ബിജെപിയിലേക്ക് ആളെ കൂട്ടാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല.

കോൺഗ്രസിൽനിന്നല്ല ആളുകൾ ബിജെപിയിലേക്ക് പോകുന്നത്. കണ്ണൂരിൽ സിപിഎമ്മിൽനിന്നാണ് ബിജെപിയിലേക്ക് പോകുന്നത്. തിരിച്ച് ബിജെപിയിൽനിന്ന് സിപിഎമ്മിലേക്കും. ഇതോടെ ആരൊക്കെ തമ്മിലാണ് ബന്ധമെന്ന് വ്യക്തമാകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY