ശക്തിവേലിന് ജാമ്യം

sakthivel

നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയായ കോളേജ് വൈസ് പ്രിൻസിപൽ ശക്തിവേലിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഇപ്പോള്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുന്‍ കൂര്‍ ജാമ്യത്തിലെ വിധി പറയാന്‍ മാറ്റിവച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഇത് തെറ്റായിപ്പോയെന്നാണ് കോടതി ഭാഷ്യം.
കോളേജില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY