സെൻകുമാർ കേസ് ഇന്ന് പരിഗണിക്കും

tp senkumar senkumar approaches sc

ടി പി സെൻകുമാർ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. കേസ് മാറ്റി വയ്ക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥർ ഉണ്ടായിട്ടും സർക്കാർ സത്യവാങ്മൂലം നൽകിയില്ലെന്നും കോടതി നിരീക്ഷിച്ചു. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സെൻകുമാർ നൽകിയ ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയതോടെ സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി ലോക് നാഥ് ബെഹ്‌റയെ തൽസ്ഥാനത്ത് നിയമിച്ചിരുന്നു. സെൻ കുമാറിന് പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആയി നിയമിച്ചെങ്കിലും ആ സ്ഥാനം സെൻകുമാർ ഏറ്റെടുത്തിരുന്നില്ല

NO COMMENTS

LEAVE A REPLY