മന്ത്രി ഷൈലജ ജിഷ്ണുവിന്റെ അമ്മയെ സന്ദർശിച്ചു

mahija

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയേയും അമ്മാവൻ ശ്രീജിത്തിനേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മന്ത്രി ആശുപത്രിയിലെ ത്തിയത്. ഇരുവരുടേയും ചികിത്സാ വിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ച് മനസിലാക്കുകയും അതിൽ ആരോഗ്യ മന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഇരുവരെയും ആശ്വസിപ്പിച്ച മന്ത്രി, സർക്കാർ അവരോടൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഈ കേസ് ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടു പോകുമെന്നും കുറ്റം ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

NO COMMENTS

LEAVE A REPLY