Advertisement

ആസിഡ് ആക്രമണങ്ങൾ തടയാൻ ഒരുങ്ങി യുപി

April 10, 2017
Google News 0 minutes Read
acid violence

ഉത്തർപ്രദേശിലെ ആസിഡ് ആക്രമണങ്ങൾ തടയാൻ യോഗി ആദിത്യനാഥ് സർക്കാർ നീക്കം. ആസിഡ് സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും കർശന നിയന്ത്രണം എർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച സർക്കുലർ യുപി ചീഫ് സെക്രട്ടറി രാഹുൽ ഭട്‌നാഗർ, ജില്ലാ കലക്ടർമാർക്ക് സർക്കുലർ അയച്ചു. ആസിഡ് സൂക്ഷിക്കുന്നതും വിൽക്കുന്നതും സംബന്ധിച്ച് 2014 ലെ നിയമം കർശനമായി നടപ്പാക്കാനാണ് സർക്കാർ നിർദ്ദേശം.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ആസിഡിന്റെ കണക്ക് കച്ചവടക്കാർ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് സമർപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. തുടർന്ന് ഉദ്യോഗസ്ഥർ ആസിഡ് വിൽപ്പനശാലകളിൽ പരിശോധന നടത്തുകയും മജിസ്‌ട്രേറ്റുമാർക്ക് സമർപ്പിച്ച കണക്ക് തെറ്റാണെന്ന് കണ്ടെത്തിയാൽ സൂക്ഷിച്ചിരിക്കുന്ന ആസിഡ് മുഴുവൻ പിടിച്ചെടുക്കണമെന്നുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here