യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ഇന്ത്യയില്‍ കള്ളപ്പണം കുമിഞ്ഞ് കൂടിയത് :വെങ്കയ്യ നായിഡു

venkaiah naidu

ഇന്ത്യയില്‍ യുപിഎ സര്‍ക്കാറിന്റെ കാലത്താണെന്ന് വെങ്കയ്യാ നായിഡു. ഇത് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പി ചിദംബംരത്തിന് അറിയാമെന്നും വെങ്കയ്യാ നായിഡു പറഞ്ഞു. യുപിഎ ഭരണകാലത്ത് രൂപംകൊണ്ട കോടിക്കണക്കിന് രൂപയുടെ അഴിമതികളാണ് രാജ്യത്ത് കള്ളപ്പണം വര്‍ദ്ധിപ്പിച്ചതെന്നും വെങ്കയ്യാ നായിഡു പറഞ്ഞു. നോട്ട് അസാധുവാക്കൽ നടപടി ഈ ദിശയിലുള്ള കൃത്യമായ നീക്കമായിരുന്നു. കള്ളപ്പണം ഇല്ലാതാക്കാൻ ഇത്തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വെങ്കയ്യാ നായിഡു വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY