ചാനൽ പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ നാളത്തേക്ക് മാറ്റി

മംഗളം ചാനൽ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

ഫോണ്‍ വിളി വിവാദത്തില്‍ അറസ്റ്റിലായ ചാനല്‍ പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ നാളത്തേക്ക് മാറ്റി. മാധ്യമ പ്രവർത്തകയുടെ സംഭാഷണമടങ്ങിയ ടേപ്പ് ഹാജരാക്കാൻ
കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ചാനൽ ടേപ്പ് ഹാജരാക്കിയില്ല. ലാപ് ടോപ്പും പെൻ ഡ്രൈവും മോഷണം പോയെന്നാണ് ഇന്നും പ്രതിഭാഗം ആവർത്തിച്ചത്.

ശബ്ദരേഖയുടെ  എഡിറ്റ് ചെയ്യാത്ത കോപ്പി ഉണ്ടാവില്ലേ എന്ന് കോടതി ആരാഞ്ഞു
നടന്നത് ഒളി ക്യാമറാ പ്രവർത്തനമല്ല മറിച്ച് ഒരാളുടെ സ്വകാര്യതയിലേക്കുള്ള ആസൂത്രിതമായ കടന്നു കയറ്റമാണ് നടന്നതെന്നും കോടതി വ്യക്തമാക്കി.
റേറ്റിംഗ് കൂട്ടുകയായിരുന്നു ചാനലിന്റ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
പത്താം പ്രതിയായ മാധ്യമ പ്രവർത്തകയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ
കോടതിയിൽ ആവശ്യപ്പെട്ടു

NO COMMENTS

LEAVE A REPLY