ചില പ്രമുഖന്മാരാണ് മഞ്ജുവുമായുള്ള വേര്‍പിരിയലിന് കാരണമെന്ന് ദിലീപ്

ചില പ്രമുഖന്മാരാണ് തങ്ങളുടെ വേര്‍പിരിയലിന് കാരണമെന്ന് വ്യക്തമാക്കി ദിലീപ് രംഗത്ത്. പകല്‍ മാന്യരായി നടിക്കുന്ന ചിലരുടെ ഇടപെടലാണ് വിവാഹമോചനത്തിന് കാരണമായത്. ഈ തെളിവെല്ലാം വിവാഹ മോചന സമയത്ത് താന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. നൂറ് ശതമാനം സത്യമായ കാര്യങ്ങളാണ് താന്‍ ഹാജരാക്കിയത്. അതില്‍ ഇടപ്പെട്ടവരെ മുഖം പുറത്ത് വരരുതെന്ന് കരുതിയത് കൊണ്ടാണ് രഹസ്യ വിചാരണ ആവശ്യപ്പെട്ടതെന്നും , മകളുടെ ഭാവിയോര്‍ത്താണ് താന്‍ ഒന്നും പുറത്ത് പറയാത്തതെന്നും ദിലീപ് വ്യക്തമാക്കി. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ മഞ്ജുവിനെ ദ്രോഹിക്കുന്നു എന്ന തരത്തിലാണ് മഞ്ജുവിനോടൊപ്പമുള്ളവ്ര പറയുന്നത്. പലരും അത് മുതലെടുക്കുകയും ചെയ്യുന്നുണ്ട്, എന്നാല്‍ താന്‍ ആ വഴിക്ക് ഇല്ല. കൂടുതല്‍ പ്രശ്നം ഉണ്ടായാല്‍ എല്ലാം തുറന്ന് പറയുമെന്നും ദിലീപ് വ്യക്തമാക്കി. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെ ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ എന്റെ സഹോദരിയാണ് മകളുടെ കാര്യങ്ങള്‍ നോക്കുന്നത്.
Read Also : വിവാഹമോചനത്തിന്റെ കാരണങ്ങള്‍ പറയാതെ പറഞ്ഞ് ദിലീപ്. വീഡിയോ കാണാം.
കാവ്യ ഒരുതരത്തിലും മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണമായിട്ടില്ല. വിവാഹ മോചനം കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞായിരുന്നു വിവാഹം. കാവ്യയായിരുന്നു കാരണക്കാരിയെങ്കില് താന്‍ കാവ്യയെ വിവാഹം കഴിക്കുമോ? എന്നും ദിലീപ് ചോദിക്കുന്നു. മഞ്ഞപ്പത്രങ്ങള്‍ അവര്‍ ജീവിക്കാന്‍ വേണ്ടിയുണ്ടാക്കുന്ന കഥകള്‍ക്ക് ചെവി കൊടുക്കില്ലെന്നും ദിലീപ് പറഞ്ഞു.
Dileep | kavya madavan |Manju warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here