‘പിണറായിയാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്ന്’ മുഹമ്മദ് റിയാസ് ; ഞെട്ടി സൈബർ ലോകം

0
2634

സി പി എമ്മിന്റെ യുവമുഖം മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ് രാഷ്ട്രീയ സൈബർ ലോകത്തെ ഞെട്ടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഫേസ്ബുക് പേജിൽ റിയാസ് എഴുതിയത് ഇങ്ങനെ

സിപിഐഎമ്മിന്റെ
അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടയാളാണെന്ന തിരിച്ചറിവാകും, കേരളമുഖ്യനെ
രാജ്യം മുഴുവൻ നിങ്ങൾ തടയുവാൻ കാരണം!
ഞങ്ങളുടെ തകർച്ച സഹിക്കാൻ പറ്റാതെ, നിങ്ങൾ എല്ലായിടത്തും ,
അതിന് നിയോഗിക്കപ്പെട്ട വ്യക്തിയെ
തടയുന്നതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.!

riyas post

ഒറ്റ വായനയിൽ സമീപകാല വിഷയങ്ങളുമായി കൂട്ടിവായിച്ച സൈബർ രാഷ്ട്രീയ ഫേസ്ബുക്കർമാർ റിയാസിന്റെ പോസ്റ്റിനെ വലിച്ചു കീറി. പോസ്റ്റിനു താഴെ കമന്റുകളുടെ പ്രളയം. സി പി എമ്മിന്റെ കടുത്ത ന്യായീകാരികൾ പോലും ഒന്നന്തിച്ചു.
ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ഇന്ന് രാവിലെ ഇട്ട പോസ്റ്റിന് മറുപടിയായാണ് റിയാസ് ഇതെഴുതിയത്. സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ –

എന്തു നേടാനായിരുന്നു ജിഷ്ണുവിന്രെ കുടുംബം സമരത്തിനിറങ്ങിയത് എന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം സീതാറാം യെച്ചൂരി അടക്കം ഇടപെട്ട് സർക്കാർ ഉണ്ടാക്കിയ ഒത്തുതീർപ്പ് പാലിക്കാൻ താൻ തയ്യാറാവുകയില്ല എന്നുള്ളതിന്രെ തെളിവാണ്. നേടാനൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഒത്തുതീർപ്പ്? ഈ സംഭവത്തിൽ ആദ്യം മുതലേ പിണറായി മാനേജ്മെന്രിന്രെ കൂടെയാണ് നിൽക്കുന്നത്. അതിൽ നിന്ന് ഒരിഞ്ചുപോലും മാറാൻ അദ്ദേഹം തയ്യാറില്ല എന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നത്. ജിഷ്ണുവിന്രെ കുടുംബം പാർട്ടികുടുംബം എന്നു പറയുന്നതിനേയും പിണറായി തള്ളിപ്പറയുന്നു. പാർട്ടി കുടുംബമാണെങ്കിൽ പിന്നെ എങ്ങനെ എസ്. യു. സി. ഐ റാഞ്ചിയെന്നും അദ്ദേഹം ചോദിക്കുന്നു. ഏതായാലും സി പി എമ്മിന്രെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായി.

k surendran

”സി പി എമ്മിന്രെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായി.” എന്ന സുരേന്ദ്രന്റെ പോസ്റ്റിന്റെ അവസാന ഭാഗത്ത്‌ നിന്നുമാണ് മുഹമ്മദ് റിയാസിന്റെ കുറിപ്പ് വായിച്ചു തുടങ്ങേണ്ടത്. അതിന്റെ വിശദീകരണം റിയാസ് പോസ്റ്റ് ചെയ്യുകയും ചെയ്തു.  പക്ഷെ സംഗതി കയ്യീന്ന് പോയ ലക്ഷണമാണെന്നാണ് സി പി എം സൈബർ സഖാക്കൾ തന്നെ വിലയിരുത്തുന്നത്. ആത്മഗതവും ഉയരുന്നു ”പോസ്റ്റ് വിനയായി; ഇന്ന് ന്യായീകരിച്ച് മരിക്കും …”

NO COMMENTS

LEAVE A REPLY