താന്‍ ഇടപെട്ടാല്‍ തീരുന്ന സമരമായിരുന്നില്ല മഹിജയുടേതെന്ന് മുഖ്യമന്ത്രി

pinarayi pinarayi vijayan congratulates girl who cut sexual organ rapist

താന്‍ ഇടപെട്ടാല്‍ അത്ര പെട്ടെന്ന് തീരുന്ന സമരമായിരുന്നില്ല ജിഷ്ണു സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി മുതലെടുക്കാന്‍ ചിലര്‍ ശ്രമിച്ചു.സമരം പെട്ടെന്ന് അനസാനിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ജിഷ്ണുകേസില്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്തു.

ഡിജിപി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്ത് കാര്യങ്ങളാണ് നടന്നത്. വീഴ്ച കണ്ടെത്തിയാല്‍ നടപടി എടുക്കും. ഈ ഉറപ്പ് ജിഷ്ണുവിന്റെ വീട്ടുകാര്‍ക്കും നല്‍കിയിട്ടുണ്ട്. മഹിജയുടെ മാനസികവ്യഥ സര്‍ക്കാറിന് ബോധ്യമുണ്ട്. ഒരു  അമ്മയുടെ മാനസികാവസ്ഥ ചിലരിങ്ങനെ മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ല. എന്ത് ആവശ്യത്തിനാണ് സമരം എന്ന് വിലയിരുത്തുകയാണ് വേണ്ടത്.

NO COMMENTS

LEAVE A REPLY