ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം രണ്ടരയ്ക്ക്

guruvayoor temple

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക്. ഒരു മണിക്കൂറാണ് കണിദര്‍ശനത്തിന് സൗകര്യം ഉണ്ടാകുക. മൂന്നര മുതല്‍ പതിവ് ചടങ്ങുകള്‍ നടക്കും. ഗുരുവായൂരപ്പ വിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കുക. പുലര്‍ച്ചെ 2.25ന് മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂരപ്പന് കണി കാണിക്കും. 2.30ന് ശ്രീലക വാതില്‍ തുറക്കും.

NO COMMENTS

LEAVE A REPLY