മമതയുടെ തലയ്ക്ക് 11 ലക്ഷം വിലയിട്ട് ബിജെപി നേതാവ്

mamata-banerjee

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് വധഭീഷണിയുമായി ബംഗാൾ യുവ മോർച്ച നേതാവ്. മമതയുടെ തലയെടുത്താൽ 11 ലക്ഷം പാരിതോഷികം നൽകാമെന്നാണ് യോഗേഷ് വർഷ്‌ണെ വാഗ്ദാനം ചെയ്യുന്നത്.

ബംഗാളിലെ ബിർഭൂമിൽ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന റാലിയ്ക്ക് നേരെ പോലീസ് ലാത്തി വീശിയതാണ് യോഗേഷിനെ ചൊടിപ്പിച്ചത്. ആരെങ്കിലും മമതാ ബാനർജിയുടെ തല കൊണ്ടുവന്നു തരികയാണെങ്കിൽ അവർക്ക് 11 ലക്ഷം രൂപ നൽകാം എന്നായിരുന്നു യോഗേഷിന്റെ പ്രതികരണം.

ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട റാലിക്ക് പോലീസ് അനുമതി നൽകിയിരുന്നില്ല. നേരത്തെ ബിർഭൂമിൽ നടത്തിയ മറ്റൊരു റാലി അക്രമാസക്തമായതിനെ തുടർന്നാണ് പോലീസ് ലാത്തി വീശിയത്.

NO COMMENTS

LEAVE A REPLY