സേലത്ത് വാഹനാപകടം: മൂന്ന് മലയാളികളടക്കം നാല് മരണം

ധര്‍മപുരി-സേലം റൂട്ടില്‍  കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു.ശേഷംപട്ടിയിൽ  പുലർച്ചെ ഒരു മണിയോടെയാണ് അപകടം. കോട്ടയം മുണ്ടക്കാട് ഏന്തയാർ സ്വദേശികളായ വല്‍സമ്മ ഇവരുടെ മകൻ ബിനു, ജോൺസൺ എന്നിവരും ഇടിച്ച കാറിൽ സഞ്ചരിച്ചിരുന്ന കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്. കാറോടിച്ച ബിനു ഉറങ്ങിപ്പോയതാണ് മരണ കാരണം എന്ന് കരുതുന്നു.
ബിനു അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE