അജിത്ത് കുമാറിനും ജയചന്ദ്രനും ജാമ്യമില്ല

mangalam

മന്ത്രി ശശീന്ദ്രനെ മൊബൈൽ ഫോണിൽ കുരുക്കിയ കേസിൽ ചാനൽ സിഇഒ അജിത് കുമാറിനും രണ്ടാം പ്രതി ജയചന്ദ്രനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മറ്റ് മൂന്ന് പേർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

പ്രതികൾ നടത്തിയത് ഒളികാമറ പ്രവർത്തനമല്ലെന്നും സ്വകാര്യതയി ലേക്കുള്ള കടന്നു കയറ്റമാണെന്നും, നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. മൂന്നു മുതൽ 5 വരെ പ്രതികളായ എം ബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

വിവാദ സംഭാഷണങ്ങൾ അടങ്ങിയ റെക്കോർഡിംഗും ലാപ്‌ടോപ്പും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചി രുന്നെങ്കിലും അത് കളവ് പോയി എന്ന നിലപാടിലായിരുന്നു ചാനൽ. ജാമ്യം നിഷേധിക്കാൻ ഇത് ഒരു കാരണമായി. ചാനൽ ചെയർമാൻ അടക്കം മറ്റ് കുറ്റാരോപിതർ മുൻകൂർ ജാമ്യത്തിലാണ്.

കേസന്വേഷണത്തിന്റെ ഭാഗമായ തെളിവു ശേഖരണം നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത ലാപ് ടോപ്പും പെൻ ഡ്രൈവും ഫോണും കണ്ടെത്താനായിട്ടില്ല. ഇവ കളവുപോയെന്ന ഒന്നാം പ്രതിയുടെ പരാതി വിശ്വസനീയമല്ല. മന്ത്രിയുമായുള്ള ദീർഘമായ സംഭാഷണം മുറിച്ചുമാറ്റിയാണ് ചാനൽ സംപ്രേഷണം ചെയ്തത്.

സംപ്രേഷണത്തിൽ മാധ്യമ പ്രവർത്തകയുടെ സംഭാഷണം ഒഴിവാക്കാനാവത്തതാണ്. ഒന്നാം പ്രതിയുടെ നിർദ്ദേശ പ്രകാരമാണ് സംഭാഷണം എഡിറ്റ് ചെയ്തതെന്ന് വി ഡിയോ എഡിറ്ററുടെ മൊഴിയുണ്ട് ഇത് അവഗണിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി മുറിച്ചു മാറ്റാത്ത സംഭാഷണം ലഭ്യമാവാത്ത സാഹചര്യത്തിൽ അന്വേഷണം ഗതി മുട്ടിയിരിക്കുകയാണെന്നും ഇത് കിട്ടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE