ബണ്ടി ചോർ കുറ്റക്കാരൻ; വിധി ഏപ്രിൽ 22 ന്

bandi chor

ഹൈടെക് മോഷണക്കേസുകളിൽ പ്രതിയായ ബണ്ടി ചോർ എന്ന ദേവീന്ദർ സിംഗ് കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾ ചെയ്തതായി കണ്ടെത്തിയെന്നും കോടതി.

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. കേസിൽ ഏപ്രിൽ 22 ന് ശിക്ഷ വിധിയ്ക്കും. ഇയാൾ സ്ഥിരം കുറ്റവാളിയായതിനാൽ പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

2013 ജനുവരി 21നാണ് വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെത്തുടർന്ന് ബണ്ടി ചോർ പിടിയിലാകുന്നത്. നാല് വർഷമായി തടവിൽ കവിയുകയാണ് ഇയാൾ. നിരവിധി തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

 

NO COMMENTS

LEAVE A REPLY