അമ്പയർമാരുടെ അധികാര പരിധി ഉയർത്തുന്നു

cricket umpire

അമ്പയർമാരുടെ അധികാര പരിധി മെച്ചപ്പെടുത്തുന്ന പുതിയ നിയമങ്ങഭൾക്കൊരുങ്ങി ക്രിക്കറ്റ് ലോകം. കളിക്കളത്തിൽ മാന്യമല്ലാതെ പെരുമാറുന്ന കളിക്കാരെ പുറത്താക്കുന്നതും വിക്കറ്റ് കീപ്പറുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ ബെയ്ൽസിന് പിന്നിൽ അനുവദനീയമായ പരിധി നിശ്ചയിക്കുന്നതടക്കമുള്ള നിയമങ്ങളാണ് കൊണ്ടുവരുന്നത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരും.

ഈ നിയമ പ്രകാരം മോശമായി പെരുമാറുന്ന കളിക്കാരനെ താൽക്കാലികമോ, സ്ഥിരമായോ അമ്പയർക്ക് വിലക്കാനാകും. കൂടാതെ എതിർ ടീമിന് അഞ്ച് റൺവരെ പിഴയായി നൽകാൻ വിധിക്കാനും അമ്പയർക്ക് അധികാരമുണ്ടാകും.

NO COMMENTS

LEAVE A REPLY