അബ്ദുല്‍ ഹക്കീം വധക്കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

can expell children from home if misbehaved rules delhi high court

പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെേക്ക മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാലുപ്രതികളെ സി.ബി.െഎ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കോടതി നൽകിയ കാലാവധി ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണിത്. കൊറ്റി ജുനിവില്ല കിഴക്കേപുരയിൽ കെ.പി. അബ്ദുൽ നാസർ (53), കൊറ്റി ഏലാട്ടവീട്ടിൽ കെ. അബ്ദുസ്സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസിൽ മൻസിലിൽ ഇസ്മായിൽ (42), പയ്യന്നൂർ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മൻസിലിൽ എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവരാണ് അറസ്റ്റിലായത്

NO COMMENTS

LEAVE A REPLY