ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരെ സിപിഎം തടഞ്ഞു

0
30
land encroachment

ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ കയ്യേറം ചെയ്തു. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.

സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമൻ നേരിട്ട് നിർദ്ദേശം നൽകിയിട്ടും സംഭവത്തിൽ ഇടപെടാൻ പോലീസ് തയ്യാറായില്ല. തുടർന്ന് നടപടിയെടുക്കാത്തതിന് കാരണം എഴുതി നൽകാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്.

പോലീസ് സംഘം ഉൾപ്പെട്ട ഭൂസംരക്ഷണ സേന ഷെഡ് പൊളിക്കാൻ തുടങ്ങിയതോടെ ഇവരെ സ്ഥലത്തെത്തിയ 25ലധികം വരുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY