മലപ്പുറത്ത് പോളിംഗ് ശതമാനത്തിൽ വർധനവ്

malappuram election

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. 71.50 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.

ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായത് മുലം വോട്ടിംഗ് വൈകിയെങ്കിലും മണ്ഡലത്തിലെ വോട്ടിംഗ് സമാധാനമപരമായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 71.46 ശതമാനം പോളിംഗ് മറികടക്കുന്നതായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്.

പോളിംഗ് സതമാനം വർദ്ധിച്ചതോടെ ഭൂരിപക്ഷം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ. എന്നാൽ എൽഡിഎഫിന് അനുകൂലമായ വികാരമാണ് പോളിംഗ് വർധിപ്പിച്ചതെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

NO COMMENTS

LEAVE A REPLY