ഗിന്നസ് ലക്ഷ്യമാക്കി പുലിമുരുകന്‍ ത്രിഡി പ്രദര്‍ശനം ഇന്ന്

pulimurukan 3d show

ഇരുപതിനായിരത്തോളം പ്രേക്ഷകരുമായി ഗിന്നസ് റെക്കോര്‍ഡിലേക്ക് കുതിക്കാന്‍ പുലിമുരുകന്‍ ഒരുങ്ങുന്നു. പുലിമുരുന്‍ ത്രിഡി പ്രദര്‍ശനത്തിലൂടെയാണ് ഗിന്നസ് ബുക്കില്‍ കയറാന്‍ ശ്രമിക്കുന്നത്. ഇന്ന് അങ്കമാലി അഡ് ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് റെക്കോര്‍ഡ് പ്രേക്ഷകരുമായി പുലിമുരുകന്‍ ത്രി ഡി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.
Pulimurukan 3Dവൈകിട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. ആറായിരത്തിലധികം പേര്‍ ഒരുമിച്ച് ത്രിഡി ചിത്രം കണ്ടതാണ് നിലവിലുള്ള റെക്കോര്‍ഡ്. 2012ലായിരുന്നു അത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ചിത്രം ജര്‍മ്മനിയിലെ ഒരു സ്ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ ത്രിഡി തകര്‍ക്കാന്‍ ഒരുങ്ങുന്നത്. 20000ത്തോളം പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്.

പ്രദര്‍ശനത്തിന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുക്കും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.  ഫ്ളവേഴ്സാണ് പരിപാടിയുടെ ചാനല്‍ പാര്‍ട്ണര്‍. റെയ്സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.

Pulimurukan 3d show | Flowers TV

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews