സമ്മർ സർപ്രൈസിന് പകരം ധൻ ധനാ ധൻ; ജിയോ വേറെ ലെവൽ

0
222
Jio Dhan Dhana Dhan Offer

സമ്മർ സർപ്രൈസ് ഓഫറിന് വിലക്ക് വീണതോടെ പുതിയ ഓഫറുമായി വീണ്ടും ജിയോ രംഗത്ത്. ധൻ ധനാ ധൻ എന്ന പേരിലാണ് ജിയോയുടെ ഏറ്റവും പുതിയ ഓഫർ എത്തുന്നത്.

309 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നതാണ് ധൻ ധനാ ധൻ ഓഫർ. ഒപ്പം 84 ദിവസവും പരിധിയില്ലാത്ത് വോയിസ് കോളുകളും സൗജന്യമായി ലഭിക്കും.

509 രൂപയ്ക്കും ധൻ ധനാ ധൻ ഓഫർ ലഭ്യമാണ്. ഈ ഓഫർ പ്രകാരം പ്രതിദിനം രണ്ട്് ജിബി ഡാറ്റ ലഭിക്കും. എന്നാൽ ജിയോ പ്രൈം അംഗത്വം എടുത്തവർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. പ്രൈം അംഗത്വം എടുക്കാത്തവർക്ക് ഒരു ജിബി പ്രതിദിന ഡാറ്റ ലഭിക്കാൻ 408 രൂപ മുടക്കേണ്ടി വരും. രണ്ട് ജിബി ലഭിക്കാൻ 608 രൂപയും.

ട്രായ് ജിയോ സമ്മർ സർപ്രൈസ് ഓഫറിന് വിലക്കിട്ടതിന് പകരമായാണ് ധൻ ധനാ ധൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മർ സർപ്രൈസ് ഓഫർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ട്രായ് വിലക്കിയത്.

Jio Dhan Dhana Dhan Offer

NO COMMENTS

LEAVE A REPLY