സൊമാലിയയിൽ കടൽകൊള്ളക്കാർ തടവിലാക്കിയ ഇന്ത്യക്കാരെ മോചിപ്പിച്ചു

somalia

സൊമാലിയൻ കടൽക്കൊള്ളക്കാർ തടവിലാക്കിയ എട്ട് ഇന്ത്യൻ കപ്പൽ ജീവനക്കാരെ സൊമാലിയൻ സൈന്യം മോചിപ്പിച്ചു. മുംബൈ സ്വദേശികളായ എട്ട് പേരെയാണ് രക്ഷപ്പെടുത്തിയത്.

സൊമാലിയയിലെ ഹോബിയോയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിശപ്പും ദാഹവും മൂലം അവശരായിരുന്നു ഇവരെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. സംഭവ സ്ഥലത്തുനിന്ന് നാല് കടൽക്കൊള്ളക്കാരെ സൈന്യം അറസ്റ്റ് ചെയ്തു.

ഏപ്രിൽ ആദ്യവാരമാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ ചരക്കുകപ്പൽ തട്ടിയെടുത്തത്. പത്ത് പേരാണ് കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കപ്പൽ പിടിച്ചെടുത്ത സൊമാലിയൻ സുരക്ഷാ സേനക്ക് രണ്ട് ജീവനക്കാരെ മാത്രമേ മോചിപ്പിക്കാൻ സാധിച്ചിരുന്നുളളു. ബാക്കിയുള്ളവരെ കൊള്ളക്കാർ ബന്ദികളാക്കിയിരുന്നു. ഇവരെയാണ് സൈന്യം മോചിപ്പിച്ചത്.

NO COMMENTS

LEAVE A REPLY