ഡൽഹിയിൽ ആപ് മൂന്നാമത്; ബിജെപിയ്ക്ക് മികച്ച വിജയം

bjp

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മികച്ച വിജയം. എട്ട് സംസ്ഥാനങ്ങളിലായി ഒരു ലോക്‌സഭാ മണ്ഡലത്തിലും 10 നിയമസഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്.

ആംആദ്മിയുടെ സിറ്റിംഗ് സീറ്റായ രജൗരി ഗാർഡനിൽ ബിജെപി വിജയിച്ചു. ഇവിടെ ആപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി മജീന്ദർ സിംഗ് 14,652 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി ചന്ദേല രണ്ടാമതെത്തി.

ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഹർജീത് സിംഗിന് കെട്ടിവച്ച പണം പോലും ലഭിച്ചില്ല. രജൗരി ഗാർഡനിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന ജർണൈൽ സിംഗ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

NO COMMENTS

LEAVE A REPLY