കേരളത്തിൽ തമ്പുരാൻ വാഴ്ചയല്ലെന്നോർക്കണമെന്ന് സിപിഐ

എംഎം മണിയ്ക്ക് മറുപടിയുമായി സിപിഐ

0
28
Munnar

മൂന്നാർ ദേവികുളം കയ്യേറ്റത്തിൽ സിപിഎം സിപിഐ ചേരിതിരിവ് വ്യക്തമാക്കി വീണ്ടും നേതാക്കൾ രംഗത്ത്. വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ രംഗത്തെത്തി.

വകുപ്പ് തീറെഴുതിയിട്ടില്ലെന്ന് പറയുന്നവർ കേരളത്തിൽ തമ്പുരാൻ വാഴ്ചയല്ലെന്നോർക്കണമെന്നും കൈയ്യേറ്റ രാഷ്ട്രീയം മാഫിയാ രാഷട്രീയത്തെ പിന്തുണക്കുന്നത് ശരിയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു.

സർക്കാർ നയമാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നതെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പറയേണ്ടത് മന്ത്രിസഭയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണി ഒരു വകുപ്പും ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും കയ്യേറ്റം ഒഴിപ്പിക്കാൻ ചെല്ലുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും എം എം മണി നേരത്തെ പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY