ഇനി പഞ്ചവത്സര പദ്ധതി ഇല്ല; പകരം ത്രിവത്സരപദ്ധതി

NITI Ayog

ആസൂത്രണ കമ്മീഷന് പിന്നാലെ പഞ്ചവത്സര പദ്ധതിയ്ക്കും അവസാനമാകുന്നു. ആസൂത്രണ കമ്മീഷന് പകരം മോഡി സർക്കാർ കൊണ്ടുവന്ന നിതി ആയോഗ്‌
ഗവേണിംഗ് കൗൺസിൽ യോഗം ത്രിവത്സര പദ്ധതിയ്ക്ക്  ഉടൻ അംഗീകാരം നൽകും.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ മാർച്ചിന് അവസാനിക്കുന്ന തോടെയാണ് ത്രിവത്സര പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. 2017 – 2020 വർഷത്തെ പദ്ധതിയാണ് ആരംഭിക്കുന്നത്.

ഇതോടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തുടങ്ങി വച്ച ബൃഹത് പദ്ധതിയ്ക്കാണ് അവസാനമാകുന്നത്. ഏപ്രിൽ 23 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ്‌ ഗവേണിംഗ് കൗൺസിൽ യോഗം ചേരും.

NO COMMENTS

LEAVE A REPLY