ജിഎസ് ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

gst bill to be presented in loksabha today lok sabha passes GST bill

ജിഎസ് ടി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ക്കു പകരമാണിത്. ജിഎസ്‌ടി വരുന്നതോടെ എക്സൈസ് തീരുവയും സര്‍വീസ് ടാക്സും വാറ്റുമൊക്കെ ഇല്ലാതാകും.

പകരം കേന്ദ്ര ജിഎസ്‌ടിയും സംസ്ഥാന ജിഎസ്‌ടിയും മാത്രമാകും.എക്സൈസ് തീരുവ, അഡീ. എക്സൈസ് തീരുവ, സേവന നികുതി, ചരക്ക്, സേവന സര്‍ചാര്‍ജ്, സംസ്ഥാന വാറ്റ്, ലക്ഷ്വറി ടാക്സ്, പ്രവേശന നികുതി, വിനോദ നികുതി, പരസ്യ നികുതി, ലോട്ടറി നികുതി, സംസ്ഥാന സെസ്സ്, സര്‍ചാര്‍ജ് തുടങ്ങിയവ ഇല്ലാതാകും.

NO COMMENTS

LEAVE A REPLY