വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചു; സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ലോക് അദാലത്

graduation

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി വിദ്യാർത്ഥികളെ കബളിപ്പിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് പെർമനെന്റ് ലോക് അദാലത്. ആകർഷകവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യം നൽകി വിദ്യാർത്ഥികളിൽ നിന്ന് ഫീസിനത്തിൽ വൻ തുക തട്ടിയ കൊച്ചിയിലെ സ്‌കിൽ ടെക് എന്ന സ്ഥാപനത്തിനെ തിരെയാണ് പെർമനന്റ് ലോക് അദാലത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

കർണാടക ഓപ്പൺ യുണിവേഴ്‌സിറ്റിയുടെ ത്രിവൽസര കമ്പ്യുട്ടർ സയൻസ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകിയാണ് സ്ഥാപനം വിദ്യാർത്ഥികളെ കബളിപ്പിച്ചത്. കോഴ്‌സിന് യുജിസി അംഗീകാരം ഉണ്ടെന്നും നിലവാരത്തിൽ ഇന്ത്യയിൽ യൂണിവേഴ്‌സിറ്റിക്ക് രണ്ടാം സ്ഥാനമുണ്ടെന്നും കേന്ദ്ര സംസ്ഥാന അംഗീകാരം ഉണ്ടെന്നുമായിരുന്നു പ്രോ സ്‌പെക്ടസിൽ നൽകിയ വാഗ്ദാനം. കൂടാതെ പ്ലേസ്‌മെന്റും വാഗ്ദാനം ചെയ്തിരുന്നു.

ഒന്നാം വർഷം വിദ്യാർത്ഥികളിൽ നിന്ന് 57000 രൂപയും ഫീസായി വാങ്ങി 2014-15 വർഷത്തിൽ വിദ്യlർത്ഥികൾ പരീക്ഷയും എഴുതി. 2016 ൽ യുണിവേഴ്‌സിറ്റിക്ക് അംഗീകാരമില്ലെന്ന് പത്രത്തിൽ വാർത്ത വന്നതോടെ കബളിപ്പിക്കപ്പെട്ട വിദ്യാർത്ഥികൾ സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തി.

വിദ്യാർത്ഥികളും രക്ഷാകർത്തക്കളും സാമൂഹിക പ്രവർത്തകരും യോഗം ചേർന്നു മാനേജ്‌മെന്റുമായി നടന്ന ചർച്ചയിൽ 3 മാസത്തിനകം ഈടാക്കിയ ഫീസും നഷ്ട പരിഹാരവും നൽകാൻ കരാറിൽ ധാരണയായി മാനേജ്‌മെന്റ് വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾ അദാലത്തിനെ സമീപിച്ചത്. വിദ്യാർത്ഥികൾക്ക് മാനേജ്‌മെന്റ് 5 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാനും അദാലത്ത് ഉത്തരവിട്ടു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE