പുലിമുരുകന്‍ ഇനി ഗിന്നസ് പുലിമുരുകന്‍, ചരിത്ര നിമിഷങ്ങള്‍ കാണാം

pulimurugan 3d photos

ഏറ്റവും കൂടുതൽ പേർ ഒരുമിച്ചിരുന്ന് കണ്ട ത്രിഡി സിനിമ എന്ന ഗിന്നസ് റെക്കോർഡ് പുലിമുരുകന്. ഇന്നലെ അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തിലൂടെയാണ് ഈ ചരിത്രനേട്ടം പുലിമുരുകന്‍ സ്വന്തമാക്കിയത്.
ഫ്ളവേഴ്സാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.  12,526 പേരാണ് പുലിമുരുകൻ ത്രിഡി പ്രദർശനം കാണാൻ എത്തിയത്. ചിത്രങ്ങള്‍ കാണാം

ഫ്ളവേഴ്സ് ആയിരുന്നു പരിപാടിയുടെ ചാനൽ പാർട്ണർ.മോഹൻ ലാൽ, ആന്റണി പെരുന്പാവൂർ, ടോമിച്ചൻ മുളകുപാടം തുടങ്ങി സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർ ചടങ്ങിന്റെ ഭാഗമാകാനെത്തിയിരുന്നു.6819 പേർ ഒരുമിച്ച് 3D ചിത്രം കണ്ടതായിരുന്നു ഇതിന് മുന്പ് വരെ ഉണ്ടായിരുന്ന റെക്കോർഡ്.
2012ലായിരുന്നു ആ റെക്കോർഡ് രേഖപ്പെടുത്തിയത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവുഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്‌ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്.
ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ ഇപ്പോൾ തകർത്തത്.

pulimurugan 3d photos | Flowers TV | Mohanlal

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews