വോട്ടിംഗ് മെഷീനിൽ കൃത്രിമം; സുപ്രീം കോടതി നോട്ടീസ്

election commission launches new voting machine all part meet today discusses voting machine flaws local body elections to 12 wards on sept 14

വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്ന പരാതിയിൽ കേന്ദ്രസർക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതിയുടെ നോട്ടീസ്. സംഭവത്തിൽ മെയ് എട്ടിനകം മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ബി എസ് പി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ബഞ്ച് ആണ് ഹരജി പരിഗണിച്ചത്.

ബൂത്ത് പിടുത്തം അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കാൻ വോട്ടിംഗ് മെഷീൻ വന്നതോടെ സാധിച്ചെന്ന് കോടതി പറഞ്ഞു. മെഷീനുകളുടെ ആധികാരികതയെ സംബന്ധിച്ച പരാതികൾ പരിഗണിക്കും. എന്നാൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തീർപ്പു കൽപിക്കുകയെന്നും കോടതി

കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി ലഭിച്ചതിന് ശേഷം കേസിൽ വാദം തുടരുമെന്നും കോടതി

NO COMMENTS

LEAVE A REPLY