ഇനി സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികളുടെ യൂണിഫോം സൽവാർ

girls uniform

സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികളുടെ യൂണിഫോം പരിഷ്‌കരിക്കുന്നു. ആന്ധ്രാപ്രദേശിലാണ് സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികളുടെ യൂണിഫോം സൽവാർ കമ്മീസ് ആക്കുന്നത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള കുട്ടികൾക്കാണ് ഇത് ബാധകമാവുക. നിലവിൽ പാവാടയും ഷർട്ടുമാണ് കുട്ടികളുടെ വേഷം.

വിദ്യാഭ്യാസ മന്ത്രി ഗന്ധ ശ്രീനിവാസ റാവുവിന്റേതാണ് തീരുമാനം. കുറേകാലങ്ങ ളായി പെൺകുട്ടികൾ അനുഭവിക്കുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്ന തിന്റെ ഭാഗമായാണ് പുതിയ നീക്കം. യൂണിഫോമിന്റെ നിറം തീരുമാനിച്ചിട്ടില്ല. ഈ വർഷം ഓഗസ്റ്റ് മുതൽ യൂണിഫോം വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ വർഷം കർണാടക സർക്കാരും പെൺകുട്ടികളുടെ യൂണിഫോം സൽവാർ കമ്മീസ് ആക്കി യിരുന്നു.

NO COMMENTS

LEAVE A REPLY