സ്ത്രീധന പീഡനം; യുവതി സെൽഫി വീഡിയോ പകർത്തി ജീവനൊടുക്കി

suicide father killed daughter for failing examination

സ്ത്രീധന പീഡനം ആരോപിച്ച് വീഡിയോ പകർത്തിയശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ യാകത്പുരയിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തത്. ഭർത്താവും കുടുംബാംഗങ്ങളും മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചുള്ള സെൽഫി വീഡിയോ പകർത്തിയതിന് ശേഷമായിരുന്നു അത്മഹത്യ.

ജനുവരിയിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരിച്ചെത്തിയ യുവതി തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു. തുടർന്ന് വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്യുകയായി രുന്നു. യുവതി പകർത്തിയ വീഡിയോ പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY