ഡിടിഎച്ചിലും തരംഗമാകാൻ ജിയോ; ചെലവ് വെറും 500 രൂപ

jio digital

ഇന്റർനെറ്റ് സേവന രംഗത്ത് വിസ്മയം തീർത്ത ജിയോ, ഡിടിഎച്ച് രംഗത്തേക്കുകൂടി ചുവടുവയ്ക്കുന്നുവെന്ന വാർത്തകൾ ശരിവച്ച് പുതിയ റിപ്പോർട്ടുകൾ. കുറഞ്ഞ ചെലവിൽ ഡിടിഎച്ച് ബ്രോഡ്ബാന്റ് കണക്ഷനുമായി ജിയോ എത്തുന്നുവെന്ന് നാളുകളായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇത് ശരി വയ്്ക്കുന്നതാണ് ഇപ്പോൾ വൈറലാകുന്ന വീഡിയോ.

Subscribe to watch more

ജിയോയുടെ ഡിടിച്ച് ഡിവൈസുകളുടെ റിവ്യൂ വീഡിയോകൾ ഓൺലൈനിൽ ഇപ്പോൾതന്നെ ലഭ്യമാണ്. ജിയോയുടെ നീല നിറത്തിലുള്ള സെറ്റ് ടോപ് ബോക്‌സുകളുടെ ചിത്രം വൈറലായിരുന്നു. ഇത് ഉടൻ വിപണയിലെത്തുമെന്നാണ് പ്രതീക്ഷ.

ജിയോ ഫൈബർ കണക്ഷനൊപ്പമോ ഡിഷുമായോ കണക്ട് ചെയ്യാവുന്ന സെറ്റ് ടോപ്പ് ബോക്‌സിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നൂറോളം ചാനലുകൾ ഡിടിഎച്ചിൽ ലഭിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽനിന്നാണ് സെറ്റ്‌ടോപ് ബോക്‌സ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ശബ്ദം വഴി നിയന്ത്രിക്കുന്ന മൈക്ക് അടക്കം നിരവധി സാങ്കേതിക വിദ്യകളാണ് സെറ്റ് ടോപ് ബോക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിഡിയോയിലുള്ള സെറ്റ് ടോപ് ബോക്‌സിൽ വിൽക്കാനുള്ളതല്ലെന്ന ലേബൽ കൂടി ഒട്ടിച്ചിട്ടുണ്ട്.

എച്ച് ഡി എം ഐ പോർട്ട്, യുഎസ്ബി പോർട്ട്, ഓഡിയോ വീഡിയോ ഔട്ട് പുട്ട് പോർട്ട്, എന്നിവയും ബോക്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി വീഡിയോയിൽ കാണാം.

Subscribe to watch more

300 ചാനലുകളിൽ തുടങ്ങി അവയുടെ എണ്ണം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ജിയോ നെറ്റ്‌വർക്ക് കണക്ഷനു തുല്യമായ കുറഞ്ഞ നിരക്കിലായിരിക്കും ഡിടിഎച്ച് കണക്ഷനും ലഭ്യമാക്കുക എന്നാണ് റിപ്പോർട്ടുകൾ.

റിപ്പോർട്ടുകൾ ശരിയെങ്കിൽ 500 രൂപയിൽ താഴയായിരിക്കും ഡിടിഎച്ച് കണക്ഷന് ചെലവ് വരിക. പ്രതിമാസ വരി സംഖ്യ 150 രൂപയ്ക്ക് താഴെയായിരിക്കുമെന്നും ഏപ്രിൽ അവസാനത്തോടെ ജിയോ ബ്രോഡ്ബാന്റും ഡിടിഎച്ചും ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE