അഫ്ഗാൻ ബോംബ് ആക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളികളും

us at afghan

അഫ്ഗാൻ അതിർത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ 20 മലയാളി ഭീരർ കൊല്ലപ്പെട്ടതായി സൂചന. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് ജിബിയു-43 എന്ന ബോംബുകളുടെ മാതാവിനെ അമേരിക്ക അഫ്ഗാന് മുകളിൽ വർഷിച്ചത്. ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ ആണവേതര ബോംബാണ് ജിബിയു-43.

അഫ്ഗാനിലെ നൻഗർഹാര് പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലേക്കാണ് ബോംബ് പ്രയോഗിച്ചത്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് ഐഎസിൽ എത്തിയവർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികൾ. വാർത്ത അഫ്ഗാൻ സ്ഥിരീകരിച്ചു.

NO COMMENTS

LEAVE A REPLY