ബിജെപിയും കോൺഗ്രസും ഏകോദരസഹോദരങ്ങൾ; ലേഖനവുമായി കോടിയേരി

kodiyeri

ജിഷ്ണു കേസിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ദേശാഭിമാനി ദിനപത്രത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജിഷ്ണു സമരത്തിന്റെ ബാക്കി പത്രമെന്തെന്ന് വിലയിരുത്തുന്നതാണ് ലേഖനം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി ശ്രമിക്കുകയായിരുന്നുവെന്നും കോടിയേരി ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഏകോദര സഹോദരങ്ങളെപ്പോലെയാണ് ഇരുപാർട്ടികളും പ്രവർത്തിച്ചത്. മലപ്പുറം തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ രക്ഷിക്കുക എന്ന നിഗൂഡ ലക്ഷ്യം ഇതിന് പിന്നിലില്ലേ എന്നും കോടിയേരി ചോദിക്കുന്നു.

എൽഡിഎഫിനെ ദുർബലപ്പെടുത്താൻ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്ന് ആശ്ചര്യകരമാണ്. ജിഷ്ണുവിന്റെ മരണത്തിൽ പൂർണ്ണ ജാഗ്രത്തായ നടപടികളാണ സർക്കാർ സ്വീകരിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെയും എൽഡിഎഫ് സർക്കാരിന്റെയും താൽപര്യം രണ്ടല്ല.

ആർഎസ്എസും ബിജെപിയും മതനിരപേക്ഷ ഇന്ത്യയെ ഹിന്ദുവർഗീയ രാഷ്ട്രമാക്കാനുള്ള കണ്ടുപിടിച്ച പരിശ്രമത്തിലാണ്. അതീനായി രാജ്യവ്യാപകമായി വർഗ്ഗീയതയും ശിഥിലീകരണവും അഴിച്ചുവിടുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ.

NO COMMENTS

LEAVE A REPLY