മൊഴി മാറ്റി കേഡൽ; ഉത്തരം കിട്ടാതെ പോലീസ്

നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതിയായ കേഡൽ ജീൻസൺ രാജ വീണ്ടും മൊഴി മാറ്റി. ഇയാൾ മൊഴി മാറ്റി പറയുന്നതിനാൽ യഥാർത്ഥ കാരണം കണ്ടെത്താനാകാതെ കുഴയുകയാണ് പോലീസ്.

പിതാവിന്റെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നും വിഷം കൊടുത്ത് കൊല്ലാനാണ് ആദ്യം പദ്ധതിയിട്ടതെന്നുമാണ് അവസാനമായി ഇയാൾ കൊടുത്ത മൊഴി.

കേഡലുമായി പോലീസ് ഇന്നലെ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഏറെ ഉത്സാഹത്തോടെ പുഞ്ചിരിച്ചുകൊണ്ടാണ് ഇയാൾ വീട്ടിലെത്തിയതും ബന്ധുക്കളെയും നാട്ടുകാരെയും ചിരിച്ചുകൊണ്ട് നേരിടുകയും ചെയ്തിരുന്നു. ഒന്നരമണിക്കൂറോളം കൊലപാതകം നടന്ന മുറിയിൽനിന്ന് പോലീസ് തെളിവെടുത്തു. ഓരോ കൊലപാതകവും എങ്ങനെയാണ് ചെയ്തതെന്ന് കേഡൽ വിശദീകരിച്ച് നൽകി.

NO COMMENTS

LEAVE A REPLY