ജമ്മുവിൽ സൈന്യം യുവാവിനെ വാഹനത്തിൽ കെട്ടിവച്ച് കൊണ്ടുപോയി; വീഡിയോ പുറത്ത്

jammu & kashmir

ജമ്മു കാശ്മീരിൽ സൈന്യം യുവാവിനെ കെട്ടിവലിച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. ജമ്മു കാശ്മീരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന അക്രമസംഭവങ്ങൾക്കിടെയാണ് സൈന്യം വാഹന വ്യൂഹത്തിലെ ഏറ്റവും മുമ്പിലെ വാഹനത്തില് യുവാവിനെ കെട്ടി വലിച്ച് കൊണ്ടുപോകുന്നത്.

വീഡിയോ ട്വീറ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവം ഞെട്ടിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. പ്രതിരോധ കവചമായാണ് സൈന്യം യുവാവിനെ ഉപയോഗിച്ചത്. അതേ സമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽനിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സൈന്യം വിശദീകരിച്ചു.

400ലേറെ പേർ വരുന്ന സംഘം പോളിംഗ് ഓഫീസർക്ക് നേരെ കല്ലെറിയുകയും ആക്രമണത്തിന് ഒരുങ്ങുകയും ചെയ്തതിനെ തുടർന്ന് ഇവർ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. സ്ഥലത്ത് എത്തിയ സംഘം പ്രതിഷേധ സംഘത്തിലെ യുവാവിനെ വാഹനത്തിൽ കെട്ടിയിട്ട് വാഹനമോടിച്ച് പോയത്.

NO COMMENTS

LEAVE A REPLY