ജെല്ലി മിഠായി കഴിച്ച കുട്ടി മരിച്ചു; മാതാവ് ഗുരുതരാവസ്ഥയിൽ

jelly toffee

ജെല്ലി മിഠായി കഴിച്ച് കോഴിക്കോട് നാലുവയസുകാരൻ മരിച്ചു. കൊയിലാണ്ടി കപ്പാട് പാലോടയിൽ സുഹറാബിയുടെ മകൻ യൂസഫലി ആണ് മരിച്ചത്. മിഠായി കഴിച്ച സുഹറാബിയും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൊഫ്യൂസ് ബസ് സ്റ്റാൻഡിലെ കടയിൽ നിന്ന് വാങ്ങിയ ജെല്ലി മിഠായി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇവർ കടയിൽ നിന്നും മിഠായി വാങ്ങി കഴിച്ചത്. വീട്ടിൽ എത്തിയതിനു ശേഷം ഛർദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു

NO COMMENTS

LEAVE A REPLY