യുദ്ധ സന്നാഹവുമായി ഉത്തരകൊറിയൻ സൈനിക പരേഡ്; അടങ്ങിയിരിക്കില്ലെന്ന് അമേരിക്ക

military-tanks

മൂന്നാം ലോക മഹായുദ്ധത്തിന് കളമൊരുങ്ങുന്നുവെന്ന് സൂചന നൽകി അന്തർദേശീ യ രാഷ്ട്രീയം. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാക്‌പോരുകൾ യുദ്ധത്തിലേക്ക് മാറുകയാണെന്ന ഭീതിയിൽ ലോക രാഷ്ട്രങ്ങൾ. അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിൽ സൈന്യത്തിന്റെ പ്രകടനം.

north Koreaഉത്തരകൊറിയ ആറാം ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഉത്തര കൊറിയയുടെ രാഷ്ട്ര ശിൽപി കിം ഇൽ സുങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ പ്യോങ്യാങിൽ റാലി സംഘടിപ്പിച്ചത്. ഇത് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പായാണ് ലോകം വിലയിരുത്തുന്നത്.

15fears-1-master675അതേ സമയം ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ ഉറച്ച് അമേരിക്കൻ കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നാ ണ് ഉത്തര കൊറിയയുടെ നടപടിയോട് അമേരിക്ക പ്രതികരിച്ചത്.

us militഇതിനിടെ സിറിയയിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ ആക്രമണങ്ങൾ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുകയാണ്്. ഉത്തര കൊറിയയെ തൊട്ടാൽ അമേരിക്കയെ തകർത്തുകളയുമെന്നാണ് കിം ജോങ് ഉനിന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം.

NO COMMENTS

LEAVE A REPLY