ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ പണി പൂർത്തിയായി

indias longest bridge construction completed

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമിൽ നിർമ്മാണം പൂർത്തിയായി. 9.15 കിലോമീറ്റർ നീളമുള്ള ധോലസാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമിൽ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂർ കുറഞ്ഞുകിട്ടും.

2011 ൽ നിർമ്മാണം ആരംഭിച്ച പാലം ഏകദേശം 950 കോടി രൂപ ചിലവിട്ടാണ് 13 മീറ്റർ വീതിയിൽ നിർമ്മിച്ചത്. ബ്രഹ്മപുത്ര നദിക്ക് കുറുകേ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഔദ്യോഗികമായി ക്ഷണിച്ചു.

 

indias longest bridge construction completed

NO COMMENTS

LEAVE A REPLY