നിലമ്പൂരിൽ നടന്നത് വ്യാജ ഏറ്റമുട്ടൽ അല്ല; നിലപാട് ആവർത്തിച്ച് കോടിയേരി

kodiyeri

നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകൾ മരണപ്പെട്ട സംഭവത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ. മാവോയിസ്റ്റിന്റെ ഭാഗത്തുനിന്ന് വെടിവെപ്പ് ഉണ്ടായപ്പോൾ പോലീസ് വെടിവെയ്ക്കുകയായിരുന്നു. അതിൽ രണ്ട് പേർ മരിച്ചു.

ഇതര സംസ്ഥാനത്തുനിന്ന് മാവോയിസ്റ്റ് നേതാക്കൾ കേരള പരിധിയിലെ കാടുകളിൽ തമ്പടിക്കുന്നുവെന്ന് വിവരത്തെ തുടർന്നാണ് പോലീസ് തെരച്ചിൽ നടത്തിയത്. ഇവർ കേരളത്തിൽ എത്ിയെങ്കിൽ എന്തെങ്കിലും ഉദ്ദേശം അവർക്ക് ഉണ്ടാകും. ഇതിൽ നടപടിയെടുക്കാതിരിക്കാൻ സർക്കാരിന് ആകില്ല. അതിനെ വ്യാജ ഏറ്റുമുട്ടൽ എന്ന് പലരും പ്രചരിപ്പിച്ചു.

കസ്റ്റഡിയിലെടുത്ത് ആളുകളെ വെടിവെച്ച് കൊല്ലുന്നതാണ് വ്യാജ ഏറ്റുമുട്ടൽ. അത് എൽഡിഎഫ് ചെയ്തിട്ടില്ല. എന്നാൽ അത് മുമ്പ് ഉണ്ടായിട്ടുണ്ട്. നക്‌സൽ വർഗ്ഗീസിന്റെ കാര്യത്തിൽ. മുത്തങ്ങയിലെ വെടിവെപ്പിൽ ജോഗി ഉൾപ്പെടെ മരിച്ചു. അതല്ല, നിലമ്പൂരിൽ ഉണ്ടായിട്ടുള്ളത്. ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റി എങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കുമെന്നും കോടിയേരി.

നിലമ്പൂർ വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ഇതിന് മറുപടി പറയുകയായിരുന്നു കോടിയേരി.

NO COMMENTS

LEAVE A REPLY