ഹോളോ ബ്രിക്‌സ് കമ്പനിക്കെതിരെ ആത്മഹത്യ ഭീഷണി

protest against hollow bricks company

നിയമങ്ങൾ ലംഘിച്ച് കൊണ്ട് പഞ്ചായത് അധികൃതർ അനുമതി നൽകിയ കാട്ടാക്കട കട്ടക്കോട് വില്ലിടുംപാറയിൽ  ഹോളോ ബ്രിക്‌സ്  കമ്പനിക്കെതിരെ നടക്കുന്ന സമരത്തിൽ ആത്മഹത്യ ഭീഷണിയുമായി ഒരാൾ മരത്തിനു മുകളിൽ കയറി. ഇയാളുടെ ഭാര്യ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് നിൽക്കുകയാണ്.

സ്ഥലത്ത് സമരക്കാരും നാട്ടുകാരും പോലീസും ഉണ്ട്. മാസങ്ങളായി നാട്ടുകാർ ഇവിടെ സമരം നടത്തുകയാണ്.പഞ്ചായത്ത് അനുമതി നൽകിയത് നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് എന്നും നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ ആണെന്നും സമരക്കാർ പറയുന്നു.

protest against hollow bricks company

NO COMMENTS

LEAVE A REPLY