ഇതാണ് ദുൽഖർ ഡിസ്‌കവറി ചാനലിൽ പാടിയ പാട്ട്

dulqar salman CIA song

കുറച്ച് നാളുകൾക്ക് മുമ്പ് നടൻ ദുൽഖർ സൽമാനും, ഗോപി സുന്ദറും ഒരുമിക്കുന്ന ഗാനം ഡിസ്‌കവറി ചാനലിലൂടെ സംപ്രേഷണം ചെയ്തത് മലയാളികൾ അഭിമാനത്തോടെയാണ് കണ്ടത്. ഒരു പക്ഷേ മലയാളത്തിൽ നിന്നും ഡിസ്‌കവറി ചാനലിൽ എത്തുന്ന ആദ്യ നടനായിരിക്കും ദുൽഖർ.

എന്നാൽ ആ ഗാനം ഏതിലേതാണെന്നോ, എന്നൊന്നും ആർക്കും അന്ന് അറിയില്ലായിരുന്നു. എന്നാൽ പുതിയ അമൽ നീരദ് ചിത്രമായ സിഐഎയിലെ ഗാനമാണ് ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഗാനത്തിന്റെ മുഴുവൻ വീഡിയോ പുറത്ത് വിട്ടപ്പോഴാണ് അറിയുന്നത്.

ചിത്രത്തിൽ ദുൽഖറിന് പുറമേ മഖ്ബൂൽ സൽമാൻ, കരോലീന എന്നിവരും പാടിയിട്ടുണ്ട്. ഹിന്ദി ഭാഗം പാടിയിരിക്കുന്നത് മഖ്ബൂലും, സ്പാനിഷ് ഭാഗം പാടിയിരിക്കുന്നത് കരോലീനയുമാണ്. റഫീഖ് അഹ്മദിന്റെ വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.

Subscribe to watch more

dulqar salman CIA song

NO COMMENTS

LEAVE A REPLY