വീണ്ടും ബ്ലാക്ക്‌മെയിലിങ്ങ്; വാർത്താ ചാനൽ സിഇഒ അറസ്റ്റിൽ

news channel ceo booked for blackmailing

ബ്ലാക്ക്‌മെയിൽ ചെയ്ത പണം തട്ടിയ കേസിൽ വാർത്താ ചാനൽ സിഇഒയെ പോലീസ് അറസ്റ്റ് ചെയ്തു. കന്നഡ വാർത്താ ചാനൽ സിഇഒ ആയ ലക്ഷ്മി പ്രസാദ് വാജ്‌പെയിയെ ആണ് ബംഗലൂരു പോലീസ് അറസ്റ്റ് ചെയ്തത്. ജനശ്രീ എന്ന വാർത്താ ചാനലിന്റെ സിഇഒയാണ് ഇദ്ദേഹം.

ബംഗലൂരു സ്വദേശിയായ ഒരു വ്യവസായിയെ കുറിച്ച് അയാളെ തരംതാഴ്ത്തുന്ന രീതിയിൽ വാർത്ത പുറത്തുവിട്ടിരുന്നു ജനശ്രീ. ഈ വാർത്ത പിൻവലിക്കാൻ വ്യവസായിയോട് 10 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

വ്യവസായി ഇത് സമ്പന്ധിച്ച് കൊരമംഗല പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 384 ആം വകുപ്പ് പ്രകാരമാണ് ലക്ഷ്മി പ്രസാദിനെയും, പണം ഏറ്റുവാങ്ങിയ മിധുൻ എന്ന ചാനൽ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തത്.

ജനശ്രീയുടെ വെബ്‌സൈറ്റ് പ്രകാരം യഷ് ബ്രോഡ്കാസ്റ്റിങ്ങ് ഇൻഡസ്ട്രീസ് ആണ് ചാനലിന്റെ അവകാശി എങ്കിലും, ബിജെപി നേതാവ് ജനാർധൻ റെഡ്ഡിയുടേയും, അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രീരാമലുവിന്റെയും കോളാംബി ചാനലാണ് ഇതെന്ന വിമർശനവും ഉണ്ട്.

news channel ceo booked for blackmailing

NO COMMENTS

LEAVE A REPLY