ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു

chowk

ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ രാജിവ് ചൗക്ക് മെട്രോ സ്റ്റേഷനില്‍ ഇന്നലെ പരസ്യം പ്രദര്‍ശിപ്പിക്കുന്ന സ്ക്രീനില്‍ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാന്‍ ഡിഎംആര്‍സി അധികൃതരെ വിവരം അറിയിച്ചതോടെയാണ് വീഡിയോ ദൃശ്യം നിറുത്തിയത്.

ഏകദേശം പത്ത് മിനുറ്റോളം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. യാത്രക്കാരില്‍ ചിലര്‍ ഇത് ഷൂട്ട് ചെയ്ത് സോഷ്യല്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വിവാദമായിരിക്കുകയാണ്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. എല്‍ഇഡി ടിവിയുടെ ഓണായിരുന്ന വൈഫൈ പോര്‍ട്ട് വഴി മൂന്ന് ചെറുപ്പക്കാരാണ് വീഡിയോ പ്ലേ ചെയ്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏപ്രില്‍ ഒമ്പതിനാണ് പുതിയ എല്‍ഇഡി ടിവി പരസ്യം പ്ലേ ചെയ്യുന്നതിനായി സ്ഥാപിച്ചത്.

NO COMMENTS

LEAVE A REPLY