തുർക്കിയിൽ ഹിതപരിശോധന തുടരുന്നു

Turkey votes on referendum

തുർക്കിയിൽ പ്രസിഡൻഷ്യൽ സമ്പ്രദായം വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച ഹിതപരിശോധന തുടരുന്നു. 550 ലക്ഷം വരുന്ന തുർക്കി പൗരൻമാർക്ക് വോട്ട് ചെയ്യുന്നതിനായി ഒന്നര ലക്ഷത്തിൽപരം പോളിങ് സ്റ്റേഷനുകളാണ് രാജ്യത്താകമാനം ഒരുക്കിയിരിക്കുന്നത്. 18 വയസ് തികഞ്ഞവർ, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത ജയിൽ തടവുകാർ, വിചാരണ നേരിടുന്നവർ, ചെറിയ കുറ്റകൃത്യത്തിലേർപ്പെട്ടവർ തുടങ്ങിയവർക്കും വോട്ട്രേഖപ്പെടുത്താൻ കഴിയും. ഇതിനായി രാജ്യത്തെ വിവിധ ജയിലുകളിൽ 463 പോളിങ്‌സ്റ്റേഷനുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

Turkey votes on referendum

NO COMMENTS

LEAVE A REPLY