പുലിമുരുകനിലെ നായികാവേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വ്യക്തമാക്കി അനുശ്രീ

പുലിമുരുകനിലെ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നറുക്ക് വീണത് നടി അനുശ്രീയ്ക്കായിരുന്നു. എന്നാല്‍ അവസരം അനുശ്രീ വേണ്ടെന്ന് വച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇതിഹാസ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പറ്റിയ അപകടത്തില്‍ അനുശ്രീയുടെ തോളെല്ലിന് പരിക്കേറ്റിരുന്നു.

പുലിമുരുകനിലേക്ക് അവസരം വന്നത് ഓപ്പറേഷന്‍ കഴിഞ്ഞിരുന്ന സമയത്താണ്. അത് കൊണ്ടാണ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാതിരുന്നതെന്നും അനുശ്രീ പറയുന്നു. ചിത്രം കണ്ടതിന് ശേഷം അതിന്റെ ഭാഗമാകാന്‍ കഴിയാഞ്ഞതില്‍ വിഷമം ഉണ്ടായെന്നും അനുശ്രീ പറയുന്നു. മോഹന്‍ലാലിന്റെ കൂടെ കനല്‍ , ഒപ്പം സിനിമയില്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY