ശശികല പക്ഷത്തിന് തിരിച്ചടി; ടി ടി വി ദിനകരനെതിരെ ക്രൈം ബ്രാഞ്ച് കേസ്

t t v dinakaran

തമിഴ്‌നാട്ടിൽ ശശികല വിഭാഗത്തിന് തിരിച്ചടിയായി ടി ടി വി ദിനകരനെതിരെ ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തു. ശശികലയുടെ മരുംകനും ആർ കെ നഗർ സ്ഥാനാർത്ഥിയുമാണ് ടിടിവി ദിനകരൻ. തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിന് ഡൽഹി ക്രൈം ബ്രാഞ്ച് ആണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

എഐഎഡിഎംകെ പാർട്ടി ചിഹ്നമായ രണ്ടില വിട്ട് നൽകാൻ ആവശ്യപ്പെട്ട് ടി ടി വി ദിനകരൻ തെരഞ്ഞെടുപ്പ് കമ്മീഷന് 60 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖർ എന്നയാളെ ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ദിനകരന്റെ പങ്ക് വ്യക്തമായതെന്ന് പോലീസ്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ആർ കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി വച്ചിരുന്നു.

NO COMMENTS

LEAVE A REPLY