സൂക്ഷിച്ച് പോണേ…. !!

himalayathile kashmalan akkidi song

അഭിരാം സുരേഷ് ഉണ്ണിത്താൻ 52 പുതുമുഖ താരങ്ങളെ വെച്ച് ചിത്രീകരിച്ച ഹിമാലയത്തിലെ കശ്മലൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ട്രെൻഡിങ്ങായതിന് പിന്നാലെ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമായ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

സാധാരണഗതിയിൽ മോഷൻ പോസ്റ്ററിന് ശേഷം ടീസറോ ട്രെയിലറോ ആണ് ഇറങ്ങാറ്. എന്നാൽ വ്യത്യസ്തമായി ചിത്രത്തിലെ ‘അക്കിടി’ എന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ഓവർ ദി മൂൺസ് ഫിലിംസിന്റെ ബാനറിൽ അഭിരാം സുരേഷ് ഉണ്ണിത്താൻ ഒരുക്കുന്ന ചിത്രമാണ് ‘ഹിമാലയത്തിലെ കശ്മലൻ’. ഒരു ലോഡ് മണ്ടന്മാരുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. 90 കളിൽ മലയാളി കണ്ടു രസിച്ച ഹാസ്യചിത്രങ്ങളുടെ ആഖ്യാന രീതിയിൽ ഇന്നത്തെ പുതുമകൾ കൂടി ചേർത്താണ് കശ്മലൻ ഒരുക്കിയിട്ടുള്ളത്. പതിനഞ്ചോളം പ്രധാന കഥാപാത്രങ്ങൾ അടക്കം , 52 ഓളം പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കൂട്ടം മണ്ടന്മാരായ ഗ്രാമവാസികളുടെ ഇടയിൽ സംശയാസ്പദമായ രീതിയിൽ അകപ്പെട്ടു പോകുന്ന മൂന്ന് സുഹൃത്തുക്കൾ, അവരുടെ രക്ഷാർത്ഥം പറയുന്ന ഒരു നുണ , ആ ഗ്രാമത്തിന്റെ പൊതു പ്രശ്‌നമായി വളരുകയും, പലരുടെയും ഇടപെടലുകളെ തുടർന്ന് മാലപ്പടക്കത്തിന് തിരികൊളുത്തും പോലെ ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങൾ ഗുരുതരമാവുകയും ചെയ്യുന്നു. അങ്ങനെ ആ നുണ ആ ദേശത്തിന്റെ തന്നെ ആഗോള പ്രശ്‌നമായി മാറുന്നതാണ് ‘ഹിമാലയത്തിലെ കശ്മലൻ’ എന്ന സിനിമയുടെ പ്രമേയം. അഴിക്കും തോറും മുറുക്കുന്ന ഈ ഊരാക്കുടുക്കിൽ നിന്നും ഈ മൂന്നു സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ നടത്തുന്ന പരാക്രമങ്ങളിലൂടെ ഈ സിനിമ മുന്നേറുന്നു. ഒരു രാത്രി ഇരുട്ടി വെളുക്കുന്ന സമയത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നത്.

Subscribe to watch more

himalayathile kashmalan akkidi song

NO COMMENTS

LEAVE A REPLY