കുഞ്ഞാലിക്കുട്ടി ഇ അഹമ്മദിന്റെ ലീഡ് മറികടക്കുമോ?

malappuram

വോട്ടണ്ണല്‍ പുരോഗമിക്കുമ്പോളും, യുഡിഎഫ് വിജയം ഉറപ്പിക്കുമ്പോഴും കേരളം ഉറ്റ് നോക്കുന്ന മറ്റൊരു കാര്യം ഉണ്ട്. 2014ല്‍ ഇ അഹമ്മദ് നേടിയ 1,94, 734 എന്ന ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി ഈ തെരഞ്ഞെടുപ്പില്‍ മറികടക്കുമോ എന്നതാണത്. യുഡിഎഫ്  വിജയം ഉറപ്പിച്ചെങ്കിലും ഇനി എല്ലാവരുടേയും കണ്ണുകള്‍ ആ റെക്കോര്‍ഡിലേക്കാണ്.

ഇപ്പോള്‍ 1,41,142വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയിരിക്കുന്നത്. ഇവിടെ നിന്ന് ഈ അഹമ്മദിന്റെ ഭൂരിപക്ഷത്തിലേക്കുള്ള ദൂരം വളരെ കുറവാണ്.
വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കുഞ്ഞാലിക്കുട്ടി ഒരു ലക്ഷത്തിന്റെ ലീഡ് നേടിയത്. ഏഴ് ലക്ഷം വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞിരിക്കുന്നത്. ഇനി രണ്ട് ലക്ഷത്തോളം വോട്ടുകളാണ് എണ്ണാനുള്ളത്.

NO COMMENTS

LEAVE A REPLY